കോഴഞ്ചേരി: ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രത്യേക ഡയബറ്റിക് കെയർ പാക്കേജ്. 1,200 രൂപ നിരക്കിൽ ലഭ്യമാകുന്ന സമഗ്ര ആരോഗ്യ പരിശോധനാ പാക്കേജ് 30 വരെ ലഭ്യമാണ്.
പ്രമേഹ ബാധിതർക്കും പ്രമേഹ സാധ്യതയുള്ളവർക്കും അവയവങ്ങളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്താൻ സഹായിക്കുന്ന ഇരുപത്തിരണ്ടോളം പരിശോധനകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഹൃദയാരോഗ്യ നിർണയത്തിനായി ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ, ഇസിജി എന്നിവയും ഉൾപ്പെടുന്നു.
ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഡയറ്റീഷ്യൻ, ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ഈ പാക്കേജിന്റെ ഭാഗമായി ലഭിക്കും. ബുക്കിംഗിന് ഫോൺ: 99461 60000.